തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 73977 പേരാണ് പരീക്ഷ എഴുതിയത്. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.
എന്‍ജിനീയറിങ്ങിന് വടക്കാഞ്ചേരി സ്വദേശി ഫായ്‌സ് ഹാഷിലിനു ഒന്നാം റാങ്ക്. കോട്ടയം സ്വദേശി ഹരിശങ്കറിനാണ് രണ്ടാം റാങ്ക്. മൂന്നാം റാങ്ക് കിഷോർ നായർക്കും നാലാം റാങ്ക് കെ. സഹലിനുമാണ്. ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളാണ്.
ഫാര്‍മസിയില്‍ ഒന്നാം റാങ്ക് ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയിലിനാണ്. തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും എന്നിങ്ങനെ കരസ്ഥമാക്കി. ആര്‍കിടെക്ടില്‍ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി. അമ്പിളി രണ്ടാം റാങ്കും നേടി. ആദിനാഥ് ചന്ദ്ര ആണ് മൂന്നാം റാങ്കും സ്വന്തമാക്കിയത്. ഒക്ടോബര്‍ 11നാണ് ആദ്യ അലോട്ട്‌മെന്റ്. ഒക്ടോബര്‍ 25-നകം പ്രവേശനം പൂര്‍ത്തിയാക്കും. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റാങ്ക് പട്ടിക ലഭ്യമാണ്.