
എഞ്ചിനീയറിങ് വിദ്യാഭ്യാസം മാതൃഭാഷയിലാക്കുന്നത് വിദ്യാർത്ഥികളെ ശാക്തീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ബിരുദങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങരുതെന്ന് ധർമ്മേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു, “നമ്മുടെ എഞ്ചിനീയറിംഗ് സമൂഹത്തിന്റെ പഠന പ്രക്രിയയിലെ ഭാഷാ തടസ്സങ്ങൾ നീക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും കൂട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. “ദേശീയ വിദ്യാഭ്യാസ നയം 2020-ന് അനുസൃതമായി പ്രാദേശിക ഭാഷകളിലും മാതൃഭാഷയിലും എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ആരംഭിക്കുന്നത് നമ്മുടെ യുവാക്കളുടെ ശാക്തീകരണത്തിന്റെ സഹായമാകുമെന്നും അത് എഞ്ചിനീയറിങ് മോഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ബിരുദങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങരുതെന്നും ധർമ്മേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു,