എന്ന് നിന്റെ മൊയ്തീൻ’ റിലീസ് ചെയ്തിട്ട് അഞ്ച് വർഷം പൂർത്തിയായി.വിമലിന്റെ ആദ്യ സിനിമയായിരുന്നു പൃഥ്വിരാജും പാർവതിയും കേന്ദ്രകഥാപാത്രത്തിൽ എത്തിയ എന്ന് നിന്റെ മൊയ്തീൻ. 2015 സെപ്തംബർ 19നാണ് സിനിമ റിലീസ് ചെയ്തത്.എന്നു നിന്റെ മൊയ്തീനു വേണ്ടിയുള്ള എന്റെ യാത്ര 2007-ലാണ് ആരംഭിച്ചത്. കാഞ്ചന മാലയുടേയും ബി.പി. മൊയ്തീന്റെയും പ്രണയത്തെക്കുറിച്ച് ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനിടയിൽ, അവരുടെ അനശ്വരമായ പ്രണയകഥ വലിയ സ്‌ക്രീനിൽ അവതരിപ്പിക്കണമെന്ന് എനിക്ക് തോന്നി, ”ആർ.എസ് വിമൽ പറഞ്ഞു.
കാഞ്ചനയുടേയും മൊയ്തിന്റേയും അനശ്വര പ്രണയകഥ സ്‌ക്രീനിലെത്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് വിവാദങ്ങൾ ഓർത്തുകൊണ്ട് വിമൽ പറഞ്ഞു.തെറ്റിദ്ധാരണകൾ, നിയമപരമായ പ്രശ്‌നങ്ങൾ,നിർമ്മാണത്തെയും തിരക്കഥയെയും കുറിച്ചുമുണ്ടായ നിസ്സംഗത, താരതമ്യപ്പെടുത്താനാവാത്ത കഠിനാധ്വാനം താൻ കടന്നുപോയ അനുഭവങ്ങൾ എന്നിവയും വിമൽപങ്കുവെച്ചു.1960 കളിൽ കോഴിക്കോട് മുക്കത്ത് നടന്ന കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയമാണ് വിമൽ വെള്ളിത്തിരയിൽ എത്തിച്ചത്. ചിത്രവും ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തിരുന്നു.
എന്ന് നിന്റെ മൊയ്തീൻ റിലീസ് ചെയ്തിട്ട് അഞ്ച് വർഷങ്ങൾ ആയെന്നും ഇന്നും മൊയ്തീനെ ഓർക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായും വിമൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.