Spread the love

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട നായികമാരിൽ ഒരാളായ നടിയാണ് സായി പല്ലവി. പ്രേമത്തിലെ മലർമിസ്സിന് മികച്ച പ്രേക്ഷക പ്രശംസ നേടിയതോടെ ഒരു നടി എന്ന നിലയിൽ പിന്നീടങ്ങോട്ട് മലയാളം തമിഴ് തെലുങ്ക് കന്നട ചിത്രങ്ങളിൽ താരം തിളങ്ങുകയായിരുന്നു. കഠിനാധ്വാനവും ഭാഗ്യവും ഒരുപോലെ തുണച്ചപ്പോൾ പത്തു വർഷത്തിനുള്ളിൽ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒഴിച്ചുകൂടാത്ത ഒരാളായി താരം മാറി.

പൊതുവേ സംസാരത്തിലും വസ്ത്രത്തിലും ഒരുക്കത്തിലുമെല്ലാം സ്വാഭാവികതയും എളിമയും പുലർത്തുന്ന താരം ഒരു നടി എന്നതിലുപരി ഒരു വ്യക്തി എന്ന നിലയിലും പലപ്പോഴും പ്രേക്ഷകരെ അമ്പരിപ്പിക്കാറുണ്ട്. അമരൻ ആയിരുന്നു നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഹിറ്റ് ചിത്രം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ താൻ സായിപല്ലവിയുടെ വലിയ ആരാധകനാണെന്ന് ഹിറ്റ് സംവിധായകൻ മണിരത്നം പോലും പറയുകയുണ്ടായി.ഇപ്പോഴിതാ സായ് പല്ലവിയും കീർത്തി സുരേഷും ഒരുമിച്ച് ഒരു സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടപ്പോഴുള്ള വീഡിയോയും അതിന് പ്രേക്ഷകർ കുറിച്ച കമന്റുകളുമാണ് ശ്രദ്ധനേടുന്നത്.

ഒരു തെലുങ്ക് സിനിമയുടെ പ്രമോഷൻ ചടങ്ങിൽ അതിഥികളായി എത്തിയതായിരുന്നു സായ് പല്ലവിയും കീർത്തി സുരേഷും രശ്മിക മന്ദാനയും. പ്രസ്തുത വീഡിയോയിൽ മൂന്ന് നടിമാരുടെയും പേരെടുത്ത് ഒരാൾ സംസാരിക്കുന്നുണ്ട്. രശ്മികയുടേയും കീർത്തിയുടേയും പേരുകൾ പറഞ്ഞപ്പോൾ മൂകമായിരുന്ന സദസ് സായ് പല്ലവിയുടെ പേര് പറഞ്ഞതും ആർപ്പും ആരവവും ഉയർത്തുകയായിരുന്നു.ഈ സംഭവങ്ങളെല്ലാം നടക്കുമ്പോഴുള്ള കീർത്തിയുടെ മുഖഭാവമാണ് വീഡിയോ മാസങ്ങൾക്കിപ്പുറം വീണ്ടും ചർച്ചയാകാൻ കാരണം.

മനപ്പൂർവ്വമാണോ അല്ലയോ എന്ന് അറിയില്ലെങ്കിലും ഇക്കാര്യങ്ങളെല്ലാം നടക്കുമ്പോൾ കീർത്തിയുടെ മുഖം ചുളിയുന്നതും മുഖഭാവങ്ങൾ മാറുന്നതും കാണാം. ഇതാണ് സായിപ്പല്ലവിയുടെ ആരാധകരെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ കീർത്തിയുടെ മുഖഭാവങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും വൈറലായതോടെ വലിയ വിമർശനമാണ് നടിക്കെതിരെ ഉയരുന്നത്. സഹനടിയുടെ വളർച്ചയിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല എന്നും കീർത്തി തുണി മാത്രം കുറച്ചാൽ പോരെന്നും അസൂയ കൂടി കുറക്കണം എന്നും മോശം കമന്റുകളായി താരത്തിനെതിരെ പലരും രേഖപ്പെടുത്തുന്നുണ്ട്.

Leave a Reply