
കൊച്ചി: ലഹരിമരുന്ന് ഉപയോഗിക്കുന്നവർ വാഹനമോടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.
ഇക്കാര്യത്തിൽ ശക്തമായ പരിശോധന നടത്തണമെന്നും ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു. ലഹരി മരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള ഉത്തരവിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം. സ്വകാര്യ ബസ് ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി ഷെയിനിന്റെ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.