ഒരു സിനിമ ഇറങ്ങും മുൻപേ അസാധാരണ ഹൈപ്പ് നേടുന്നു, എന്നാൽ കഥയെന്തെന്നോ ജോണറെന്തെന്നോ ആർക്കും ഒരു പിടിയുമില്ല. ഒരു തരം ത്രില്ലടിപ്പിക്കുന്ന കൺഫ്യൂഷൻ!! ചിത്രം ഒരു സർവൈവർ ത്രില്ലർ ആണെന്ന് ഊഹമുണ്ടെങ്കിലും പുറത്തിറങ്ങിയ പാട്ടുകളും പ്രോമോ വീഡിയോകളും ആകെ കുഴപ്പിക്കുന്നതാണ്. സംഗതി ഇങ്ങനെയൊക്കെ ആയതോടെ പ്രേക്ഷകർ കാത്തിരുന്നത് ഓഫീഷ്യൽ ട്രെയിലർ റിലീസിനായിരുന്നു. അതിലാണെങ്കിൽ ഒടുക്കത്തെ സസ്പെൻസും ഹൊറർ -ത്രില്ലർ വൈബും.
പറഞ്ഞു വരുന്നത് ശ്രീജിത്ത് ഇടവന ചിത്രം സിക്കാഡയെ കുറിച്ചാണ്. ഏറ്റവുമൊടുവിൽ ഇന്നലെ പുറത്തിറങ്ങിയ സിനിമയുടെ ട്രയിലറിലും എപ്പോഴത്തെയും പോലെ അണിയറ പ്രവർത്തകർ അടിമുടി ദുരൂഹതയും സസ്‌പെൻസുമാണ് നിറച്ചിരിക്കുന്നത്. ഹൊറർ എഫക്റ്റും ത്രില്ലിംഗ് സീക്വൻസും സാങ്കേതിക മികവുമൊക്കെ തിയറ്ററിൽ എത്തുന്നവർക്ക് ഉറപ്പുനൽകുന്ന മാസ്സ് ട്രയിലെർ. ട്രെയിലർ പ്രേക്ഷക സ്വീകാര്യത നേടിയതോടെ ഓഗസ്റ്റ് 9 ന് തിയറ്റർ നിറയുമെന്നുറപ്പ്.
ചിത്രത്തിന്റെ ട്രെയിലർ കാണാം..
https://www.youtube.com/watch?v=Xw44lzJZeXY
മലയാളം, തമിഴ്, കന്നഡ, തെലുങ്കു ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്ത് 9നാണ്. 4 ഭാഷകളിലും ഒന്നിനോടൊന്ന് ഈണങ്ങളും വരികളും വ്യത്യസ്തപ്പെട്ട 24 പാട്ടുകളുമായാണ് ചിത്രം പുറത്തിറങ്ങുക. സംഗീത സംവിധായകൻ കൂടിയായ സംവിധായകൻ ശ്രീജിത്ത് തന്നെയാണ്.4 ഭാഷകളിലേയും പാട്ടുകളും ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.
തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക.
മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്. നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ. സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്