Spread the love

കേന്ദ്ര സേനകളിലേക്കുള്ള പ്രവേശന പരീക്ഷ പതിമൂന്ന് പ്രാദേശിക ഭാഷകളിൽ കൂടി നടത്താൻ തീരുമാനം. സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി ഉൾപ്പെട ഏഴ് പൊലീസ് വിഭാഗങ്ങളിലേക്കുള്ള കോൺസ്റ്റബിൾ പരീക്ഷ മലയാളമുൾപ്പടെ പതിമൂന്ന് ഭാഷകളിൽ നടത്തും.

സിഎഎസ്എഫ് പരീക്ഷകൾ ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ മാത്രം നടത്തുന്നതിനെതിരെ തമിഴ്നാട്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ എതിർപ്പറിയിച്ചിരുന്നു. പ്രാദേശിക ഭാഷ സംസാരിക്കുന്നവർക്ക് അവസരം കുറയാൻ ഇത് ഇടയാക്കുമെന്നായിരുന്നു വിമർശനം. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. 2024 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും.

Leave a Reply