
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ടതില്‍ കേസെടുക്കണമെന്ന ആവശ്യത്തെ പരിഹസിച്ച് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍. ആരെങ്കിലും തനിക്കെതിരെ കേസ് കൊടുക്കട്ടെ. പണി ഇല്ലാത്തവർക്ക് കേസ് കൊടുക്കാം. രാഷ്ട്രീയ പ്രശ്നമുന്നയിച്ചാൽ മറുപടി പറയാം. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ല.ആരെങ്കിലും വിളിച്ചു പറയുന്നതിന് പിന്നാലെ നടക്കാൻ താനില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.