തിരുവനന്തപുരം: മുൻ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനറാകും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. പോളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുത്ത എം വിജയരാഘവൻ സ്ഥാനമെഴിയുന്നതിലൂടെയാണ് ജയരാജൻ കൺവീനര്‍ സ്ഥാനത്തേക്ക് വരുന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്കുമുള്ള പുതിയ നിയമനത്തെ സംബന്ധിച്ച കാര്യമായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ച വിഷയം. ഇ.പി ജയരാജനെയും എ.കെ ബാലനെയുമായിരുന്നു കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. സിപിഎം സമിതിക്ക് ശേഷം നാളെയായിരിക്കും ഇതു സംബന്ധിച്ച ഓദ്യോഗിക തീരുമാനം.