Spread the love
ശമ്പളത്തിന് ആനുപാതിക പെൻഷൻ, പിഎഫ് പെൻഷൻ കേസിൽ സുപ്രീംകോടതി വിധി ഇന്ന്

പിഎഫ് പെൻഷൻ കേസിൽ സുപ്രീംകോടതി വിധി ഇന്ന്. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന കേരളാ ഹൈക്കോടതി വിധിയ്ക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതിയിൽ നിന്നും വിധി വരുന്നത്. ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും നൽകിയ ഹ‍ർജികളിലാണ് വിധിയുണ്ടാകുക. ഓഗസ്റ്റ് 11 ന് വാദം പൂർത്തിയായിരുന്നു. കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചാൽ വലിയ മാറ്റമാകും തൊഴിൽരംഗത്തുണ്ടാകുക.

Leave a Reply