കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർഥികൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പുകൾ തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കാൻ സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി.

നിലവിൽ സ്കോളർഷിപ്പ് വിതരണത്തിന്റെ നിലവിലെ അനുപാതമായ 80 :20 നിയമപരമായി നിലനിൽക്കുന്നില്ലാത്തതിനാൽ റദാക്കുകയും ചെയ്തു.മുസ്ലീങ്ങൾക്ക് 80%, ലത്തീൻ, കത്തോലിക്കാ പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് 20% എന്നിങ്ങനെ നിലനിൽക്കുന്ന അനുപാതം ചീഫ് ജസ്റ്റിസ് എസ്. മണികുമാർ,ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ ഉൾപ്പെടുന്ന ഡിവിഷണൽ ബെഞ്ചാണ് റദ്ദാക്കിയത്.
ന്യൂനപക്ഷങ്ങളെ മുസ്‌ലിം, ക്രിസ്ത്യൻ എന്നിങ്ങനെ വേർതിരിക്കുന്നത് ശരിയല്ലെന്നും,ഇത് മതനിരപേക്ഷതക്ക് എതിരാണെന്നും, ആനുകൂല്യങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഒരുപോലെ ലഭ്യമാക്കണമെന്ന് വാദിച്ചുകൊണ്ടുള്ള പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കലിന്റെ ഹർജിയിലാണ് വിധി.
സംസ്ഥാനത്തെ ജനസംഖ്യ അനുപാതം അനുസരിച്ച് ക്രൈസ്തവർക്കു കുറവും,മുസ്ലിം വിഭാഗങ്ങൾക്ക് കുറവും,മുസ്ലിം വിഭാഗങ്ങൾക്ക് കൂടുതലും അനുപാതത്തിൽ സ്കോളർഷിപ്പ് എന്നത് നിയമഘടനാ വിരുദ്ധമാണെന്നും,ന്യൂനപക്ഷ കമ്മീഷന്റെ നിയമ വ്യവസ്ഥകളെ സർക്കാർ ഉത്തരവ് കൊണ്ട് മറികടക്കാനാവില്ല എന്നും കോടതി പറഞ്ഞു.