വികെ പ്രകാശ് സംവിധാനം നിര്‍വഹിക്കുന്ന ‘എരിഡ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങുകയുണ്ടായി. ഇത് ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററാണ്. സംയുക്ത മേനോന്‍ ബോള്‍ഡ് ലുക്കില്‍ എത്തുന്ന ആദ്യ ചിത്രമായിരിക്കും എരിഡ. ചിത്രത്തിന്റെ മറ്റ് പോസ്റ്ററുകളും വലിയ പ്രേക്ഷക ശ്രദ്ധ നേടി എടുത്തിരുന്നു .
യവന മിത്തോളജിയുടെ അടിസ്ഥാനത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് ‘എരിഡ’. നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തിന്‍റെ പേര് ‘എരിഡ’ എന്നത് ഗ്രീക്ക് പദമാണ്.
ട്രെന്റ്സ് ആഡ്ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘എരിഡ’. വൈ വി രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥാണ്. സുരേഷ് അരസാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. അഭിജിത്ത് ഷൈലനാഥാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.