കൊച്ചി: മനുഷ്യാവകാശ സംഘടനയായ ഹ്യൂമൺ റൈറ്റ്സ് ഫോറം എറണാകുളം ജില്ലാ വനിതാ കമ്മിറ്റി രൂപീകരിച്ചു. സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ബിജോയ് സ്രാമ്പിക്കൽ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ടി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റർ സജി നമ്പൂതിരി,സംസ്ഥാന ഭാരവാഹികളായ കെ.എ.ആന്റണി,ഖാദർ മാവേലി,ജില്ലാ ഭാരവാഹികളായ ഡോ.അരുൺ ബാബു,പി.എ.പുരുഷോത്തമൻ,ടി.എൽ.ഷാജി,ഷേർളി ജോസഫ്,പൊന്നു,സുമ രവി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: മേരിക്കുട്ടി ജോർജ് (പ്രസിഡന്റ്),ലൈലാ ജോർജ്,
നളിനി ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ),ഷാഹിദ മുഹമ്മദ് (ജന.സെക്രട്ടറി),എൻ.എ.അനിഷ,ശുഭ സുനിൽ (സെക്രട്ടറിമാർ),
കെ.ശാന്തി (ട്രഷറർ),സുമ രവി (കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.