കേരളസര്‍വകലാശാല, അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ‘ഫൊക്കാന’ യുമായി ചേര്‍ന്ന് നല്‍കുന്ന ‘ഭാഷയ്‌ക്കൊരു ഡോളര്‍’ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്.ഡി. പ്രബന്ധത്തിനാണ് പുരസ്‌കാരം നല്‍കുന്നത്. 2017 ഡിസംബര്‍ 1 മുതല്‍ 2019 നവംബര്‍ 30 വരെയും 2019 ഡിസംബര്‍ 1 മുതല്‍ 2021 നവംബര്‍ 30 വരെയുമുള്ള കാലയളവില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നും മലയാളത്തില്‍ പിഎച്ച്.ഡി. ലഭിച്ചവര്‍ക്ക് പ്രബന്ധം അവാര്‍ഡിനായി സമര്‍പ്പിക്കാം. അവസാന തീയതി 2022 ജനുവരി 29. അപേക്ഷകള്‍ ലഭിക്കേണ്ട വിലാസം: രജിസ്ട്രാര്‍, കേരളസര്‍വകലാശാല, പാളയം, തിരുവനന്തപുരം -695034.