എസ്തർ അനിൽ ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് . ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച് കെെയ്യേടി നേടിയ എസ്തർ ഇപ്പോൾ നായികയായി മാറിയിരിക്കുകയാണ്. അന്നത്തെ ബാലതാരം ഇന്നൊരു സുന്ദരിക്കുട്ടിയാണ്. എസ്തറിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ തന്നെയായിരുന്നു താരം. ഷെയ്ൻ നിഗത്തിൻറെ നായികയായി ‘ഓള്’ എന്ന ചിത്രത്തിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു
സോഷ്യൽ മീഡിയയിലും സജീവമായ താരം തൻറെ ചിത്രങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഞാൻ അവസാനമായി ഒരു ഫോട്ടോഷൂട്ട് നടത്തിയത് ഓർക്കുന്നില്ല. എന്റെ സുഹൃത്ത് ജോ കഴിഞ്ഞ രണ്ട് മാസമായി എന്നെ ശല്യപ്പെടുത്തുന്നു…, അതാണിത്. ഹാഹ! നന്ദി ജോ, ഇത് വളരെ രസകരവും തീർത്തും മടുപ്പിക്കുന്നതുമായിരുന്നു
ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. കുഞ്ഞ് നായികയായി എത്തിയ എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം തന്നെ ശ്രദ്ധേയമാവുകയാണ്. നിധിൻ സജീവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജോ മേക്കപ്പ് ആർട്ടിസ്റ്റാണ് മേക്കപ്പ്.
കാളിദാസ് ജയറാം- ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് റൗഡി, ഷാജി എൻ കരുൺ ചിത്രമായ ഓള്, സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ എന്നിവയിലും എസ്തർ അനിൽ അഭിനയിച്ചു കഴിഞ്ഞു.