
ഇന്ത്യയില്‍ ആദ്യമായി യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് എന്ന പക്ഷിയെ കണ്ടെത്തി. യൂറോപ്പ്, ആഫ്രിക്ക, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളില്‍ കാണുന്ന ഈ ഇനം പക്ഷിയെ കേരളത്തിലെ മൂന്നാറിലാണ് കണ്ടെത്തിയത്. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് റോഡില്‍ പക്ഷിനിരീക്ഷകരായ അഡ്വ.കെ.ജി. അജയ് കുമാര്‍ ബാജി കുരുവിള എന്നിവരാണ് യുറേഷ്യന്‍ ബ്ലാക്ക്ക്യാപിന്റെ ചിത്രമെടുത്തത്. പക്ഷി യൂറേഷ്യന്‍ ബ്ലാക്ക്ക്യാപ് തന്നെയെന്ന് ഉറപ്പു വരുത്തിയതിനു ശേഷം ചിത്രം ഇ-ബേര്‍ഡ് എന്ന സൈറ്റിൽ പങ്കുവെച്ചു. കിഴക്കന്‍ യൂറോപ്പില്‍ നിന്ന് ആഫ്രിക്കയിലേക്ക് പറക്കുംവഴി പക്ഷി ഇന്ത്യയില്‍ എത്തിയതാകാമെന്ന് ബേര്‍ഡ് കൗണ്ട് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ പ്രവീണ്‍ ജയദേവന്‍ പറഞ്ഞു.