റഷ്യക്കെതിരെ നാലാം ഘട്ട ഉപരോധം പ്രഖ്യാപിച്ച് യുറോപ്യന്‍ യൂണിയന്‍. “ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായി കൂടിയാലോചിച്ച്, യുക്രൈനെതിരായ ആക്രമണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കൂടാതെ റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ നിരവധി മേഖലകളെയും ലക്ഷ്യമിട്ടുള്ള ഉപരോധത്തിന്റെ നാലാമത്തെ പാക്കേജ് അംഗീകരിച്ചു”, യൂറോപ്യൻ യൂണിയൻ പ്രസിഡന്‍സി സ്ഥാനം വഹിക്കുന്ന ഫ്രാൻസ് അറിയിച്ചു. യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയെ സാഹായിക്കുന്നതില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ റോമിൽ ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ യാങ് ജിയേച്ചിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ റഷ്യയ്ക്ക് സഹായം നൽകാനുള്ള സന്നദ്ധതയെക്കുറിച്ച് ചൈന സൂചിപ്പിച്ചിരുന്നതായി ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥൻ പറഞ്ഞു. “ഞങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കില്ലെന്ന് ചൈനയോട് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യക്കുണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ ഞങ്ങള്‍ ഒരു രാജ്യത്തേയും അനുവദിക്കില്ല,” അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി.