Spread the love

വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ഇടവേള ബാബു. പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിട്ടുമുണ്ട്. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ വർഷങ്ങളായുള്ള അമരക്കാരൻ എന്ന രീതിയിലും സിനിമ മേഖലയിൽ അദ്ദേഹം സജീവമായിരുന്നു.

ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ പ്രണയത്തെക്കുറിച്ചും അനിയത്തിപ്രാവ് സിനിമയുമായുള്ള സാമ്യത്തെക്കുറിസിച്ചും സംസാരിക്കുകയാണ് ഇടവേള ബാബു. തനിക്ക് ആ പ്രണയാനുഭവം ഇനിയും മറക്കാൻ സാധിച്ചിട്ടില്ല എന്നും അതുകൊണ്ടാണ് മറ്റൊരു ജീവിത പങ്കാളിയെ കുറിച്ച് ചിന്തിക്കാത്തത് എന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.

തനിക്ക് വിവാഹ പ്രായമായപ്പോൾ വീട്ടിൽ നിന്നും ആലോചനകൾ നോക്കിത്തുടങ്ങി. ഈ അവസരത്തിൽ തന്റെ കുടുംബത്തിൽ നിന്ന് തന്നെ ഒരു പെൺകുട്ടി പ്രണയാഭ്യർത്ഥനയുമായി രംഗത്തെത്തി. ‘ എനിക്ക് ബാബു ചേട്ടനെ ഇഷ്ടമാണ്. ഞാൻ കണ്ട പലരെക്കാളും ബാബു ചേട്ടനാണ് എനിക്ക് ചേരുന്നത് എന്ന് ഉറപ്പാണ്’ പെൺകുട്ടിയുടെ ഈ വാക്കുകളിലാണ് തന്റെ പ്രണയം തുടങ്ങിയതെന്നും അദ്ദേഹം പറയുന്നു.

പ്രണയം ദൃഢം ആവുകയും അത് വിവാഹാലോചനയായി ഇരുവരുടെയും വീട്ടിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതോടെ ഇരു വീട്ടുകാരുടെയും ഭാഗത്തുനിന്നും എതിർപ്പുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. സിനിമക്കാരനായതിനാൽ പെൺ വീട്ടുകാരുടെ ഭാഗത്തുനിന്നും, പെൺ വീട്ടുകാർക്ക് സമ്പത്ത് അധികമായിരുന്നതിനാൽ തന്റെ വീട്ടുകാരുടെ ഭാഗത്തുനിന്നും ഒരുപോലെ എതിർപ്പ് ഉയർന്നു. വീട്ടുകാരുടെ മനസ്സു മാറും എന്ന പ്രതീക്ഷയിൽ തങ്ങളുടെ എട്ടര വർഷം കടന്നുപോയെന്നും ഇടവേള ബാബു പറയുന്നു.

ഇതിനിടയിൽ പല പൊട്ടിത്തെറികളും നടന്നിട്ടുണ്ട്. തങ്ങളുടെ പ്രണയ വിഷയത്തിൽ മാതാ അമൃതാനന്ദമയിയും ഇടപെട്ടിട്ടുണ്ട്. പെൺകുട്ടിക്ക് അമൃതാനന്ദമയിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും പലർക്കും പ്രവേശനം ഇല്ലാതിരുന്ന പർണ കുടീരത്തിൽ വച്ച് മണിക്കൂറുകളോളം ഇതേപ്പറ്റി ചർച്ച ചെയ്തെന്നും. അമൃതാനന്ദമയി വിഷയത്തിൽ വിവാഹവുമായി മുന്നോട്ടു പോകാൻ തന്നെ ഉപദേശിച്ചു എന്നും ഇടവേള ബാബു പറയുന്നു.

ഇതിനിടയിൽ പെൺകുട്ടിയെ തമിഴ്നാട്ടിലേക്ക് വീട്ടുകാർ കടത്താൻ മാറ്റി. അവിടെനിന്ന് കാനഡയിലേക്ക് കൊണ്ടുപോകാനും ആയിരുന്നു ശ്രമം. തമിഴ്നാട്ടിൽ എവിടെയോ ഒളിപ്പിച്ച പെൺകുട്ടിയെ മോചിപ്പിക്കാൻ എന്ന ആവശ്യത്തിനായി നടൻ കൊച്ചിൻ ഹനീഫ വഴി അന്ന് കരുണാനിധിയെയും സമീപിച്ചിരുന്നതായും ഇടവേള ബാബു പറയുന്നു.

എന്തായാലും ആ ബന്ധം അധികകാലം മുന്നോട്ടു പോയില്ലെന്നും വീട്ടുകാരുടെ സന്തോഷത്തിനായി ഇരുവരും പിരിയാം എന്ന തീരുമാനമെടുക്കുകയായിരുന്നു എന്നും ഇടവേള പറയുന്നു. ആ പെൺകുട്ടിയെ മറക്കാൻ കഴിയാത്തതുകൊണ്ടാണ് വെറുതെ മറ്റൊരാളെ ജീവിതത്തിലേക്ക് ക്ഷണിക്കാത്തതെന്നും എന്നാൽ താൻ ഒരിക്കലും വിരഹ കാമുകന്റെ വേഷം അണിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.

വാസ്തവത്തിൽ അനിയത്തിപ്രാവിന്റെ ക്ലൈമാക്സ് ജീവിതത്തിൽ അനുഭവിച്ച ആളാണ് താനെന്നും പക്ഷേ സിനിമയിൽ നായകന് നായകയെ കിട്ടി, എന്നാൽ തനിക്ക് കിട്ടിയില്ല കാരണം സിനിമ അല്ലല്ലോ ജീവിതം എന്നും അദ്ദേഹം പറയുന്നു.

Leave a Reply