Spread the love

അമ്മ സംഘടനയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് നടി ഷംന കാസിം. എന്നാൽ ഡാൻസ് ഷോ ചെയ്യുന്നതിന്റെ പേരിൽ മലയാള സിനിമയിൽ നിന്നും തന്നെ മാറ്റി നിർത്തിയിട്ടുണ്ട്. മലയാള സിനിമയിലെ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ മോശമാണെങ്കിലും അതെല്ലാം നല്ലതായി മാറുമെന്നും ദുബായിൽ നടന്ന വാർത്ത സമ്മേളനത്തിൽ താരം പ്രതികരിച്ചു.

“അമ്മയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. അടുത്തിടെയും നാട്ടിൽ നടന്ന അമ്മയുടെ പരിപാടികളിൽ പങ്കെടുത്തിരുന്നു. എന്നാൽ കുറച്ച് മാസങ്ങളിലേക്ക് ഡാൻസ് ഷോകൾ ചെയ്യരുതെന്ന് ഒരു വലിയ ഡയറക്ടറടക്കം എന്നോട് പറഞ്ഞിട്ടുണ്ട്. ഒരുപാട് ഡാൻസ് പരിപാടികൾ ചെയ്തതിന്റെ പേരിൽ ഒരു നല്ല സിനിമയിൽ നിന്നും മാറ്റിയിട്ടുണ്ടെന്നും ഷംന വെളിപ്പെടുത്തി.

എന്നാൽ സിനിമയ്‌ക്കുവേണ്ടി അന്ന് ഡാൻസ് നിർത്തിയിരുന്നെങ്കിൽ ഇന്ന് തനിക്ക് ഡാൻസും സിനിമയും ഉണ്ടാവില്ലായിരുന്നുവെന്ന് താരം പറഞ്ഞു. “ഡാൻസ് ചെയ്തിട്ട് എനിക്ക് സിനിമ കിട്ടുന്നില്ലെങ്കിൽ അത് അവരുടെ പ്രശ്‌നമാണ്. എന്നാലിപ്പോൾ ഞാൻ ഡാൻസും ചെയ്യുന്നുണ്ട് അഭിനയിക്കുന്നുമുണ്ട്. കല്യാണം കഴിഞ്ഞിട്ടും അന്യഭാഷാ ചിത്രങ്ങളിലേക്ക് അവസരം ലഭിക്കുന്നുണ്ട്”. അഭിനയവും ഡാൻസും തനിക്ക് ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്നാണ് അതിനർത്ഥമെന്നും ഷംന പറഞ്ഞു. ദുബായിൽ പുതിയ ഡാൻസ് സ്കൂൾ തുടങ്ങിയ ചടങ്ങിലായിരുന്നു ഷംനയുടെ പ്രതികരണം.

Leave a Reply