മലയാളികളുടെ റിയാലിറ്റി ഷോ ഭ്രമത്തിന്റെ തുടക്കകാലത്ത് തന്നെ കുടുംബ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച അവതാരികയാണ് രഞ്ജിനി ഹരിദാസ്. കാലങ്ങൾ കഴിഞ്ഞിട്ടും ഒത്തിരിപേർ രംഗത്ത് വന്ന് പോയിട്ടും തന്റേതായൊരു ഇടം കണ്ടെത്തി മുന്നേറുകയാണ് താരം. വ്യക്തിജീവിതത്തിലും രഞ്ജിനി പുലർത്തുന്ന നിലപാടുകൾ പലപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് രഞ്ജിനി.
‘എനിക്ക് വളരെ പെട്ടെന്നു തന്നെ ബോറടിക്കും. അതുകൊണ്ടാകും ഞാനിപ്പോഴും വിവാഹം കഴിക്കാതിരിക്കുന്നത് ‘ എന്നാണ് രഞ്ജിനി അഭിമുഖത്തിൽ പറയുന്നത്. അമ്മ ഒറ്റയ്ക്കാണ് ഞങ്ങളെ വളര്‍ത്തിയത്. എനിക്ക് ഇപ്പോൾ 42 വയസുണ്ട് . ഈ പ്രായത്തിലും ഞാൻ വിവാഹം കഴിക്കാതെ ജീവിക്കാൻ കാരണമുണ്ട് . പണവും വീടും ജീവിക്കാനുള്ള കാര്യങ്ങളുമുണ്ടെങ്കില് പിന്നെ ഒരാള്‍ കൂടെ വേണമെന്നില്ലെന്ന് തിരിച്ചറിഞ്ഞിരുന്നു . ഞാൻ ഒട്ടും റൊമാന്റിക് ആയ ആളല്ല . എന്റെ ഇഷ്ടം ഒക്കെ ഉള്ളിലാണ് .കെട്ടിപ്പിടിക്കുന്നതൊന്നും പ്രശ്നമല്ല.
എനിക്ക് ഒരുപാട് പ്രണയങ്ങളുണ്ടായിരുന്നു . ആ റിലേഷന്ഷിപ്പുകളൊക്കെ ഒന്നൊന്നരവര്‍ഷം കഴിയുമ്പോള്‍ തകരാറാണ് പതിവ്. ഒരേ ആളെ തന്നെ മൂന്ന് വട്ടമൊക്കെ ഡേറ്റ് ചെയ്തിട്ടുണ്ട് . ശ്രമിച്ചു നോക്കുന്നതാണ്. പിന്നീട് മനസിലാകും ആളുകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന്. അതോടെ നിര്‍ത്തി. റിലേഷൻഷിപ്പിനിടെ മതം മാറിയവരും മതം മാറ്റാൻ ശ്രമിച്ചവരുമൊക്കെയുണ്ട്.കുട്ടിക്കാലത്ത് ഷാരൂഖ് ഖാന്റെ സിനിമകൾ കണ്ടപ്പോൾ പ്രണയിക്കണമെന്നുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയില്ല.അത് കളളമാണെന്ന് മനസിലായി- രഞ്ജിനി പറയുന്നു.