തുലാവർഷം ഔദ്യോഗിക മായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ തുലാവർഷ കണക്കിൽ കേരളത്തിൽ ലഭിക്കേണ്ട 60% മഴയും ഒക്ടോബറിൽ ആദ്യ 13 ദിവസം കൊണ്ട് ലഭിച്ചു.
ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെ വരെയുള്ള 92 ദിവസത്തിൽ ലഭിക്കേണ്ട മഴ 492 mm ആണ്. എന്നാൽ ഒക്ടോബർ 13 വരെ കേരളത്തിൽ ലഭിച്ചത് 293 mm.
ഔദ്യോഗികമായി ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴ തുലാവർഷ മഴയായാണ് കണക്കാക്കുക.
കാസറഗോഡ് ജില്ലയിൽ ഒക്ടോബർ 13 ന് തന്നെ സീസണിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. 344 mm ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ 356 mm മഴ ലഭിച്ചു.
കോഴിക്കോട് ജില്ലയിലും സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ആദ്യ 13 ദിവസം കൊണ്ട് ലഭിച്ചു. 450.1 mm ലഭിക്കേണ്ട സ്ഥാനത്തു 449.3 ലഭിച്ചു.
കണ്ണൂർ ജില്ലയിലും 91% മഴ ലഭിച്ചു കഴിഞ്ഞു. മലപ്പുറം, പാലക്കാട്, പത്തനംതിട്ട, വയനാട്, കോട്ടയം ജില്ലകളിലും ഈ സീസണിൽ ലഭിക്കേണ്ട മഴയുടെ പകുതിയിൽ കൂടുതൽ ലഭിച്ചു കഴിഞ്ഞു.
തുടർച്ചയായാ ന്യുന മർദ്ദ രൂപപ്പെടുന്നത് കാരണം കേരളത്തിൽ ഉൾപ്പെടെയുള്ള തെക്കെ ഇന്ത്യയിൽ നിന്ന് ഇതുവരെ കാലാവർഷം പിൻവാങ്ങിയിട്ടില്ല. ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടു നിൽക്കുന്ന സീസൺ ചുഴലിക്കാറ്റ് സീസൺ കൂടിയായതിനാൽ ഇത്തവണ കൂടുതൽ ന്യുന മർദ്ദങ്ങൾ / ചുഴലിക്കാറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണയിൽ കൂടുതലായിരിക്കുമെന്ന് സൂചന നൽകിയിരുന്നു.