Spread the love

കർമ്മയോ​ദ്ധ, ഡോൾഫിൻസ് ബാർ, പാർത്ഥൻ കണ്ട പരലോകം, പച്ചമാങ്ങ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചതയായ നടിയാണ് സോന ഹെയ്ഡൻ. തമിഴിലും തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം സ്മോക്ക് എന്നൊരു വെബ് സീരിസിന്റെ രചനയും സംവിധാനവും നിർവഹിച്ചിരുന്നു. ഇതിന്റെ പ്രൊമോഷനിടെയാണ് താരം വടിവേലുവിനെതിരെ തുറന്നടിച്ചത്.

രജനികാന്തിന്റെ കുസേലനിലാണ് ഇരുവരും ആദ്യമായും അവസാനമായും ഒന്നിച്ച് അഭിനയിക്കുന്നത്.ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല, ഇനി എനിക്ക് പിച്ചയെടുക്കേണ്ടി വന്നാൽ പോലും അതിന് മാറ്റമുണ്ടാകില്ലെന്നും സോന പുതിയൊരു അഭിമുഖത്തിൽ തുറന്നടിച്ചു. കുസേലന് ശേഷം വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളിൽ നിന്ന് അവസരം വന്നെങ്കിലും നിരസിച്ചതായും നടി പറഞ്ഞു.

അതേസമയം ഈ തീരുമാനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്താൻ അവർ തയാറായില്ല. സംഭവം കോളിവുഡിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടുണ്ട്. വടിവേലുവിനെതിരെ നേരത്തെ ചില അഭിനേതാക്കളും രം​ഗത്തുവന്നിരുന്നു. അജിത്തിന്റെ പൂവെല്ലാം ഉൻ വാസം എന്ന ചിത്രത്തിലൂടെയാണ് സോന അഭിനയ രം​ഗത്ത് വരുന്നത്.

Leave a Reply