Spread the love

വീഡിയോ ചെയ്യുന്ന കാര്യത്തില്‍ വളരെ വ്യത്യസ്തത പുലര്‍ത്തുന്ന വ്‌ളോഗര്‍ ആണ് കാര്‍ത്തിക് സൂര്യ. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തവും മികച്ചതുമാക്കാന്‍ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും അ​ഗ്നിക്കാവടിയുമായി മുരുകന്റെ മുന്നിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ നിറയുകയാണ്.

കഴിഞ്ഞ തവണ കാവടി എടുത്തതിന്റെ പേരിൽ കാർത്തിക് വലിയ സൈബറാക്രമണം നേരിട്ടിരുന്നു. അന്ന് കാര്‍ത്തിക് സൂര്യയ്ക്ക് അന്ധവിശ്വാസമാണെന്നും വിവരമില്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും പലരും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം ഇതിനിടെ കാവടിയെടുക്കുന്നതിന്റെ തയാറാടെപ്പുകളെ കുറിച്ച് കാർത്തിക് പറയുന്ന വാക്കുകളും സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്. പണ്ടുമുതൽ ഇൻജെക്ഷൻ പോലും എനിക്ക് പേടിയാണെന്നും എന്നാൽ കാവടി എടുക്കുമ്പോൾ വേദന അനുഭവപ്പെടാറില്ലെന്നും കാർത്തിക് പറയുന്നുണ്ട്.

ഞാൻ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് കന്നിവേൽ കാവടി ആദ്യം എടുക്കുന്നത്. ആ സമയത്ത് വലിയൊരു എനർജി തോന്നും. അനു​ഗ്രഹം കിട്ടാതെയും ചിലർ വേൽ കുത്തും. അങ്ങനെയുള്ളവരുടെ വേദന സഹിക്കാനുള്ള കഴിവിനെ താൻ നമിക്കുന്നുവെന്നും കാർത്തിക് പറയുന്നു.

Leave a Reply