Spread the love

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായി ഇന്ന് എട്ടാം ദിനം. റോഡിലെ മണ്ണിനടിയില്‍ ലോറി ഇല്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ പുഴയോരത്തേക്കും പരിശോധന. ലോറി പുഴയില്‍ പുതഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഫെറക്‌സ് ലൊക്കേറ്റര്‍ 120, ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ തെരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചുള്ള പരിശോധനയും പുഴയില്‍ ഇറങ്ങിയുള്ള സ്‌കൂബ ടീമിന്റെ പരിശോധനയും നടക്കുന്നുണ്ട്.

അതേസമയം കേരളത്തിൽ നിന്നുള്ള രഞ്ജിത് ഇസ്രയേലിക്ക് രക്ഷാപ്രവര്‍ത്തനത്തിന് അനുമതിയില്ല. സന്നദ്ധപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് ഇനി രക്ഷാപ്രവര്‍ത്തനം ഇല്ലെന്ന് എസ്പി. സൈന്യവും നേവിയും എന്‍ഡിആര്‍എഫും മാത്രം തെരച്ചില്‍ നടത്തും. ദുരന്തസ്ഥലത്തേക്ക് പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതിയില്ല. അര്‍ജുന്റെ ബന്ധു ജിതിന് മാത്രമാണ് അനുമതിയുള്ളത്.

Leave a Reply