ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലെ നായിക ബിന്നി സെബാസ്റ്റ്യൻ കുടുംബപ്രേഷകർക്ക് ഏറെ പ്രിയപ്പെട്ട മിനിസ്ക്രീൻ നടിയാണ്. പലർക്കും താരത്തെ വീട്ടിലെ കുട്ടിയെ പോലെ പലർക്കും വളരെ ഇഷ്ടമായിരുന്നെങ്കിലും ഈയടുത്തു താരം പെട്ടുപോയ ഒരു വിവാദം താരത്തിന്റെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഒരു വിവാഹസദ്യ താരം കൊണ്ട് സ്പൂൺ ഉപയോഗിച്ച് കഴിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് മൂല കാരണം. ഇപ്പോഴിതാ തനിക്കെതിരെ വിമർശനങ്ങൾ വന്ന ആ സംഭവത്തിന് പിന്നിലെ ആർക്കും അറിയാത്ത കാരണങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. സീരിയൽ താരം നൂബിനാണ് ബിന്നിയുടെ ഭർത്താവ്.
സ്പൂണ്‍ വെച്ച് ഭക്ഷണം കഴിക്കുന്നത് ഇത്ര വലിയ ഇന്റര്‍നാഷണല്‍ പ്രശ്‌നമാണെന്ന് അറിയില്ലായിരുന്നു. മോശം കമന്റ് ഇട്ടവരിൽ പ്രൊഫസർമാർ വരെ ഉണ്ടായിരുന്നു. വിദ്യാഭ്യാസം ഉള്ളവർ ഇങ്ങനെ ചെയ്യുന്നതു കണ്ട് ഞാൻ ശരിക്കും ഞെട്ടി എന്നാണ് വിഷയത്തിൽ പ്രതികരിച്ച താരം പറഞ്ഞത്.
”അന്ന് കയ്യില്‍ നെയില്‍ എക്സ്റ്റന്‍ഷന്‍ വെച്ചിരുന്നു. കുറച്ച് എക്‌സ്‌പെന്‍സീവായിട്ടാണ് അത് ചെയ്തത്. പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ മഞ്ഞള്‍ കറയൊക്കെ അതില്‍ പിടിക്കും. അതുകൊണ്ട് നന്നായി ശ്രദ്ധിക്കണം. കല്യാണത്തിന് സദ്യയായിരുന്നു. വീട്ടിലാണെങ്കില്‍ നൂബിന്‍ വാരിത്തരും. എന്നാൽ അവിടെ നൂബിൻ വാരിത്തന്നാലുള്ള അവസ്ഥ എന്തായിരിക്കും. ഇതിലും പ്രശ്നമാകില്ലേ? അങ്ങനെ സ്പൂണ്‍ കൊണ്ട് കഴിക്കാമെന്ന് വിചാരിച്ചു ബിന്നി പറയുന്നു. അതേസമയം എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെ കഴിച്ചതെന്ന് ഈ പറയുന്നവരാരും ചോദിച്ചില്ലെന്നും ബിന്നി പറയുന്നു.