Spread the love

ആലപ്പുഴ∙ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. തങ്ങളുടെ സ്ഥാനാർഥികൾ എല്ലാം മികച്ചവരാണെന്ന് ബിജെപി പോലും പറഞ്ഞിട്ടില്ല. അപ്പോഴാണ് ഇ.പി. ജയരാജൻ പറയുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

കേരളത്തിൽ മൽസരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന് ഇ.പി. ജയരാജൻ അറിയിച്ചു. ഈ പറയുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് എല്ലാവർക്കും അറിയാമല്ലോ. എല്ലാം കൂട്ടി വായിക്കുമ്പോൾ എന്താണ് നടക്കുന്നതെന്ന് ആളുകൾക്കു മനസ്സിലാകുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെ കോൺഗ്രസ് അനുകൂലിക്കുന്നില്ല. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിയമം മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply