Spread the love

കണ്ണൂർ: കണ്ണൂരിൽ രണ്ടു വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഏച്ചൂരിനടുത്തെ മാച്ചേരിയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടുകുളത്തിലാണ് ഒരുനാടിനെ തന്നെ നടുക്കത്തിലാഴ്ത്തിയ നടുക്കത്തിലാഴ്ത്തിയ സംഭവം ഉണ്ടായത്. മാച്ചേരിയിലെ ആദിൽ ബിൻ മുഹമ്മദ് (12), മുഹമ്മദ് മിസ്ബൽ അമിൻ (12) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12:15 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽനിന്ന് ഫയർ ഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാർ കുളത്തിൽനിന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ചക്കരക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു.

മൃതദേഹങ്ങൾ ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾ കുളത്തിലിറങ്ങിയപ്പോൾ മുങ്ങിത്താഴ്ന്നതാണെന്നാണ് പോലീസ് നൽകുന്ന വിവരം.

Leave a Reply