Spread the love

കണ്ണപ്പയിൽ അഭിനയിച്ചതിന് മോഹൻലാൽ പ്രതിഫലം വാങ്ങിയില്ലെന്ന് നടൻ വിഷ്ണു മഞ്ചു. തന്റെ പിതാവ് മോഹൻബാബുവുമായുള്ള സൗഹൃദവും സ്നേഹവും കാരണമാണ് മോഹൻലാൽ കണ്ണപ്പയിൽ അഭിനയിച്ചതെന്നും അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വച്ച് നോക്കിയാൽ ഈ സിനിമയിൽ അഭിനയിക്കേണ്ട കാര്യമില്ലെന്നും വിഷ്ണു മഞ്ചു പറഞ്ഞു.

“കണ്ണപ്പയിൽ അഭിനയിക്കാൻ ലാൽ സാർ ഒരു രൂപ പോലും വാങ്ങിയില്ല. ഫ്ലൈറ്റ് ടിക്കറ്റ് പോലും സ്വന്തം ചെലവിൽ നോക്കാമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ലാൽ സാറിന്റെ കോസ്റ്റ്യൂം ഞങ്ങൾ സ്കെച്ച് ചെയ്ത് അയച്ചു. ഇന്ന് ഈ ദിവസം വരെ അദ്ദേഹം ഒരു രൂപ പോലും വാങ്ങിയിട്ടില്ല. എന്റെ അച്ഛനോടുള്ള സ്നേഹവും സൗഹൃദവും കൊണ്ടാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തത്”.

ന്യൂസിലാൻഡിൽ ഷൂട്ട് ചെയ്യേണ്ട കാര്യം പറഞ്ഞപ്പോൾ, എപ്പോഴാണ് താൻ അവിടെ വരേണ്ടത് ടിക്കറ്റ് ഞാൻ തന്നെ എടുത്തുകൊള്ളമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വച്ച് നോക്കിയാൽ ഈ സിനിമ ചെയ്യേണ്ട കാര്യം പോലുമില്ലെന്നും വിഷ്ണു മഞ്ചു പറഞ്ഞു.

കണ്ണപ്പയിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോ​ഹൻലാൽ അവതരിപ്പിക്കുന്നത്. മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു മഞ്ചുവാണ് നായകൻ. ഏപ്രിൽ 25-നാണ് കണ്ണപ്പ തിയേറ്ററിലെത്തുന്നത്.

Leave a Reply