Spread the love
ഒടുവിൽ ഗൂഗ്‌ൾ മാപ്പും നിശ്ചലമായി

ന്യൂയോർക്ക്: നാവിഗേഷൻ പ്ലാറ്റ്‌ഫോമായ ഗൂഗിൾ മാപ്പ്‌സ് നിശ്ചലമായി. ഇന്ത്യൻ സമയം രാത്രി 9.30ഓടയാണ് ഗൂഗിൾ മാപ്പ് നിശ്ചലമായത്. സാങ്കേതിക തകരാറിനെ തുടർന്നാണ് ആപ്പ് നിശ്ചലമായതെന്നാണ് വിവരം. ലോകമെമ്പാടുമുള്ള നിരവധി ആളുകളെയാണ് ഇത് വലച്ചത്. ഇന്ത്യയിലും ആപ്പ് കുറച്ച് സമയം പ്രവർത്തന രഹിതമായതായാണ് വിവരം.

ലക്ഷക്കണക്കിന് ആളുകൾക്ക് ആപ്പിൽ കയറാൻ സാധിച്ചില്ല. അതിനാൽ തന്നെ മറ്റ് നാവിഗേഷൻ ആപ്പുകളെ യാത്രക്കാർ ആശ്രയിച്ചുവെന്നും ‘ഡൗൺ ഡിറ്റക്ടർ’ അടക്കമുള്ള ആപ്പുകളുടെ ഡൗൺലോഡിംഗ്‌സിൽ വൻ വർദ്ധനവുണ്ടായെന്നും കണക്കുകൾ പറയുന്നു. യുകെയിൽ മാത്രം 20,000ത്തിൽ അധികം ഉപയോക്താക്കൾ വലഞ്ഞുവെന്നാാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഗൂഗിൾ മാപ്സ് വെബ്സൈറ്റ് ആക്സസ് ചെയ്യാൻ ശ്രമിച്ചവരിൽ പലർക്കും ‘സെർവർ ലഭ്യമല്ല’ എന്ന സന്ദേശമാണ് ലഭിച്ചത്. മണിക്കൂറുകൾക്ക് ശേഷം പ്രശ്‌നം പരിഹരിച്ചതായാണ് വിവരം. സംഭവത്തെ കുറിച്ച് ഗൂഗിൾ പ്രതികരിച്ചിട്ടില്ല. സെർവ്വറിലുണ്ടായ തകരാറാണ് ആപ്പ് നിശ്ചലമാകാൻ കാരണമെന്ന് ഗൂഗിളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply