Spread the love

മലയാള സിനിമയിൽ എക്കാലത്തും പകരക്കാരില്ലാത്ത അനുഗ്രഹീത നടന്മാരാണ് ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗതി, കലാഭവൻ മണി, നരേന്ദ്രപ്രസാദ്, തുടങ്ങിയവർ. അക്ഷരാർത്ഥത്തിൽ അഭിനയിക്കുകയാണെന്ന് തോന്നാത്ത അഭിനയമായിരുന്നു ഇവരുടേത്. ഇത്തരത്തിൽ ഹാസ്യ നടനായും സ്വഭാവനടനായും മലയാളികളുടെ നെഞ്ചിൽ ഇടം നേടിയ നടൻ ജനാർദ്ദനൻ ഒടുവിൽ ഉണ്ണികൃഷ്ണനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

എം ടി വാസുദേവൻ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കയറിവന്ന ഒടുവിൽ ഉണ്ണികൃഷ്ണന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയായിരുന്നു നടൻ ജനാർദ്ദനൻ. ഒരുകാലത്ത് ജനാർദ്ദനൻ, ജയറാം, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗതി, നരേന്ദ്ര പ്രസാദ് തുടങ്ങിയ നടന്മാരുടെ നിര ആവർത്തിച്ച് 30 ഓളം പടങ്ങൾ തന്നെ മലയാള സിനിമയിൽ സംഭവിച്ചിരുന്നു.

അഭിനയിക്കുകയാണെന്ന് തോന്നാത്ത രീതിയിൽ അഭിനയിക്കുന്ന മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടോ എന്ന് അറിയില്ല. അത്രയ്ക്ക് നാച്ചുറലായി അഭിനയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൊതി കിട്ടുന്ന അഭിനയം എന്തുവേണമെങ്കിൽ പറയാം. നന്നായി പാട്ടുപാടുകയും മൃദംഗം വായിക്കുകയും ചെയ്യും. ഒടുവിൽ ഉണ്ണികൃഷ്ണൻ വളരെ സാധുവായ ഒരു മനുഷ്യൻ കൂടിയാണ്. പക്ഷേ അവരുടെ വീട്ടിൽ എല്ലാവരും അൽപായുസുകൾ ആയിരുന്നു. അവരുടെ വീട്ടിൽ ആണുങ്ങൾ വാഴില്ല. അത് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. തന്റെ വീട്ടിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്നത് താൻ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത് ജനാർദ്ദനൻ പറഞ്ഞു.

Leave a Reply