മുതിർന്ന സംവിധായകൻ ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിൽ മംതയുടെ നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് നടനാണ് സൈജു കുറിപ്പ്. കാലം 2025ലെത്തിയപ്പോൾ മലയാള സിനിമയുടെ ഒഴിച്ചുകൂടാനാവാത്ത നടന്മാരിൽ ഒരാളായി താരം ഇടംപിടിച്ചു. താരത്തിന്റെ കഥാപാത്രങ്ങളിൽ മിക്കതിലുമുള്ള ഹാസ്യ ടച്ചാണ് പ്രേക്ഷകർക്ക് സൈജുവിനെ ഏറെ ഇഷ്ടപ്പെടാൻ കാരണം. ഷൈജു കുറുപ്പിന്റെ അറക്കൽ അബു എന്ന കഥാപാത്രം മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ താരം തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ രസകരമായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
സൈജുവിന്റെ വാക്കുകൾ
‘എന്റെ ഭാര്യ എന്നോട് പറയാറുണ്ട്, നിങ്ങള്‍ക്ക് കുറച്ചുകൂടി സ്‌ട്രോങ്ങ് ആയി നിന്ന് പ്രതികരിച്ചുകൂടെയെന്ന്. എന്റെ ഭാര്യയാണെങ്കില്‍ എല്ലാത്തിനും കയറി പ്രതികരിക്കും. ആരെങ്കിലും കൂടുതല്‍ ഹോണ്‍ പുറകില്‍ നിന്നടിച്ചാല്‍ അതിന് പ്രതികരിക്കും. ഇത്രയും പ്രതികരണ ശേഷിയുള്ള ഭാര്യയുടെ ഭര്‍ത്താവാണ് ഞാന്‍.ശരിക്കും അങ്ങനെയാണ് ആവേണ്ടത്. കാരണം രണ്ടുപേരും പ്രതികരിക്കാത്ത ആളുകളാണെങ്കില്‍ മറ്റുള്ളവര്‍ മുതലെടുക്കും. നമ്മുടെ തലയില്‍ കയറിയിരിക്കും. ഇനി രണ്ടുപേരും അധികം പ്രതികരിച്ചാല്‍ അതും പണിയാകും. ഇപ്പോഴാണെങ്കില്‍ എല്ലാവര്‍ക്കും എന്റെ ഭാര്യയെ ചെറിയൊരു പേടിയുണ്ട്. അതുകൊണ്ട് കൂടുതലായി എന്റെ തലയില്‍ കയറില്ല.
എന്റെ അച്ഛനോട് പറഞ്ഞുകൊടുക്കും എന്ന് പറയുന്നതുപോലെയാണ് ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞുകൊടുക്കും എന്ന് പറയുന്നത്. എന്റെ ഭാര്യയെ അറിയുന്ന ആരും എന്റെ തലയില്‍ കയറില്ല (ചിരി)








