Spread the love

അന്തരിച്ച കലാകാരൻ കൊല്ലം സുധിയും അവതാരിക ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന് കുടുംബ പ്രേക്ഷകർക്ക് നന്നായി അറിയാം. സ്റ്റാർ മാജിക് എന്ന ഹിറ്റ് റിയാലിറ്റി ഷോയുടെ ഭാഗമായ രണ്ടുപേർ എന്നതിലപ്പുറം ഇരുവരും തമ്മിൽ ഒരു സഹോദരി- സഹോദര ബന്ധം ഉടലെടുത്തിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും ലക്ഷ്മി നക്ഷത്ര അദ്ദേഹത്തിന്റെ കുടുംബത്തിന് ഒപ്പം നിന്നിരുന്നു. സുധിയുടെ മരണത്തിനുശേഷം ആദരാഞ്ജലികളും അനുശോചന വാക്കുകളുമായി പലരും മടങ്ങിയപ്പോഴും സാമ്പത്തികമായും മാനസികമായും ആ കുടുംബത്തോടൊപ്പം നിന്നയാളാണ് ലക്ഷ്മി നക്ഷത്ര.

എന്നാൽ കേറിക്കിടക്കാൻ സ്നേഹിച്ചിരുന്നവർ ഒരു പുതിയ വീട് വച്ച് നൽകിയതോടെ ഭാര്യ രേണുവിന്റെ മട്ടും ഭാവവും മാറി എന്ന വിമർശനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. വിമർശനങ്ങൾ നിലനിൽക്കുമ്പോഴും മോഡലിങ്ങും അഭിനയവുമൊക്കെയായി ആരെയും കൂസാതെ മുന്നോട്ടുപോകുന്ന രേണുവിന്റെ സ്വഭാവം സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യുകയും കുറ്റപ്പെടുത്തുകയും വിമർശിക്കുകയുമാണിപ്പോൾ മലയാളികൾ. ഗ്ലാമറസ് വീഡിയോ ഷൂട്ടും ശരീരഭാഗങ്ങൾ എക്സ്പോസ് ചെയ്തുകൊണ്ടുള്ള ഫോട്ടോഷൂട്ടുമെല്ലാം രേണുവിനെ ആക്രമിക്കാനുള്ള ആയുധങ്ങളാക്കി സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ ശക്തമായപ്പോൾ കൂട്ടുകാരി ലക്ഷ്മി നക്ഷത്രയോട് ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചിരുന്നു.

‘ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ. അതേ കുറിച്ച് നിങ്ങൾ അവരോട് ചോദിച്ചാൽ നിങ്ങളാരായെന്ന് അവർ നിങ്ങളോട് ചോദിക്കും. എന്തിനാണ് വെറുതെ… അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ… അവരുടെ പാഷൻ എന്താണോ… എന്തിനാണ് നമ്മൾ മറ്റുള്ളവരുടെ ലൈഫിൽ ഇടപെടുന്നത്’ എന്നായിരുന്നു അന്ന് ലക്ഷ്മി മറുപടി പറഞ്ഞത്. ഈ പ്രതികരണം വൈറലായതിന് പിന്നാലെ ഇരുവരും തമ്മിൽ കാര്യമായ സ്വരച്ചേർച്ചയുണ്ടെന്ന് സോഷ്യൽ മീഡിയ പൊതുവേ വിലയിരുത്തിയിരുന്നു. ഇപ്പോഴിതാ തന്നെ കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു.

അത് ആ കുട്ടി പറഞ്ഞത് തന്നെയല്ലേ യഥാർത്ഥ മറുപടി എന്താണ് മറ്റുള്ളവർ പറയേണ്ടത്, അത് ആ കുട്ടി മാത്രമല്ല എല്ലാവരും അങ്ങനെ തന്നെയാണ് പറയുന്നത് അതൊക്കെ എന്റെ ഇഷ്ടമാണ് എന്ന് ഞാനാണ് ആ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്.. ലക്ഷ്മി നക്ഷത്ര പറഞ്ഞതിൽ എന്താണ് തെറ്റ് എന്നും രേണു സുധി ചോദിക്കുന്നു. നിരവധി ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും ഒക്കെ അഭിനയിക്കുന്നുണ്ട് ഇപ്പോൾ താരം. ആളുകളുടെ വിമർശനങ്ങൾ ഒന്നും തന്നെ തന്നെ ബാധിക്കുന്നില്ല എന്നാണ് രേണു സുധി വ്യക്തമാക്കുന്നത്

Leave a Reply