കൊച്ചിൻ കലാഭവനിൽ ഉൾപ്പടെ മിമിക്രി അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്ത് എത്തി, ഇന്ന് മലയാളികൾക്ക് സുപരിചിതനായി മാറിയ കലാകാരനാണ് ഷാജു ശ്രീധര്‍. പിന്നീട് സിനിമിയിലും സീരിയലുകളിലും ചെറുതും വലുതമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറി. നടി ചാന്ദിനിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോഴിതാ താൻ നവരത്ന മോതിരം ധരിച്ചപ്പോഴുള്ള എഫക്റ്റിനെ കുറിച്ചും വീട്ടിൽ കള്ളൻ കയറിയതിനെ കുറിച്ചും രസകരമായി പറയുകയാണ് താരം.
പാലക്കാട്ടെ ഞങ്ങളുടെ വീട്ടിൽ കള്ളൻ കയറി. ഇരുപത്തിയഞ്ച് പവനോളം കൊണ്ടുപോയി. പൊലീസും വിരലടയാള വിദഗ്ദ്ധരുമൊക്കെ വന്നു. ഒരു നായയെ വളർത്തിയാൽ നല്ലതാണെന്ന് അവർ പറഞ്ഞു. അങ്ങനെ ഞങ്ങൾ നായയെ വാങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീടിന്റെ നാല് വീടിനപ്പുറത്ത് വലിയ ജർമൻ ഷെപ്പേർഡിനെ കള്ളൻ കൊണ്ടുപോയി. അതിനുശേഷം ഞങ്ങൾ വീടിന്റെ അകത്തിട്ടാണ് അതിനെ വളർത്തിയത്. താരം പറയുന്നു.
പോയ സ്വർണമൊന്നും തിരിച്ചുകിട്ടിയില്ലെന്നും ദമ്പതികൾ പറയുന്നു. ‘നവരത്നയിട്ടാൽ നല്ലതാണെന്ന് ആരോ എന്നോട് പറഞ്ഞു. നവരത്നയിട്ടാൽ നല്ലതാണ്, ശരിയാണ്. എന്നാൽ കല്ലിന്റെ എന്തെങ്കിലും മാറിപ്പോയാൽ ദോഷമാണെന്ന് തോന്നുന്നു. എനിക്കത് ഇട്ട അന്നുതൊട്ട് പ്രശ്നങ്ങളായിരുന്നു. വർക്ക് മുടങ്ങുന്നു, പിന്നെ വീട്ടിൽ കള്ളൻ കയറിയപ്പോൾ ഈ മോതിരവും കൂടി കൊണ്ടുപോയി. അപ്പോൾ ശരിയായി.
ഞങ്ങൾ വീട്ടിലുള്ളപ്പോഴാണ് കള്ളൻ കയറിയത്. അച്ഛനും അമ്മയും കിടക്കുന്നതിന് തൊട്ടടുത്ത അലമാര തുറന്ന് സ്വർണം എടുത്തു. ഗോൾഡിനകത്തുണ്ടായിരുന്ന ഫാൻസിയൊക്കെ മാറ്റി, അവിടെവച്ചാണ് കൊണ്ടുപോയത്. അത്രയും എക്സ്‌പേർട്ടായിരുന്നു അവർ. അച്ഛന്റെ അമ്മയുടെയും മുഖത്ത് സ്‌പ്രേ ചെയ്തിരുന്നു. ചുമരിൽ ചെറിയ കാലുകളുടെ അടയാളങ്ങളായിരുന്നു. തിരുട്ട് ഗ്രാമത്തിൽ നിന്നൊക്കെ കുട്ടികളെയാണ് ഇറക്കുന്നത്. മൊബൈലും കാശുമൊന്നും എടുത്തില്ല. സ്വർണം മാത്രമാണ് കൊണ്ടുപോയത്.’-ഷാജുവും ചാന്ദ്നിയും പറഞ്ഞു.