Spread the love

ദുബായ് : ദുബായിലെ സർക്കാർഏജൻസിളി ലും,
മാളുകളിലും, ഇതര വ്യാപാരസ്ഥാപനങ്ങളിലും ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന എക്സലൻസ് കാർഡുകൾ എത്തുന്നു.
മികവുപുലർത്തുന്ന കമ്പനി തൊഴിലാളികൾക്കയാണ് ഇത് ഏർപ്പെടുത്തുന്നത്. രാജ്യത്ത് ഇതിന്റെ ആദ്യഘട്ടം.
നടപ്പാക്കാൻ പോകുന്നത് 2020-ലെ തഖ് ദീർ അവാർഡിൽ ആയിരിക്കും.നാല് അഞ്ച്
സ്റ്റാർ ലഭിച്ച് മികവ് തെളിയിച്ച കമ്പനിയിലെ ജീവനക്കാർക്കായിരിക്കും ഈ കാർഡ് നൽകുക.

എക്സലൻസ് കാർഡുകൾ


ദുബായ് കിരീടാവകാശിയും കൂടാതെ ദുബായ് എക്സിക്യൂട്ടീവ്
കൗൺസിൽ ചെയർമാനുമായഷെയ്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുവിന്റെ നേതൃത്വത്തിലാണ് തൊഴിലാളി ക്ഷേമം ലക്ഷ്യമിടുന്ന ഈ പദ്ധതി നടപ്പാക്കുന്നത്.


രണ്ട് തരം കാഡുകൾ ആണ് ഉണ്ടാവുക. ഒന്നാമത്തേത് 4,5 സ്റ്റാർ റേറ്റിംഗ് ലഭിച്ചവർക്കുള്ള ഗോൾഡൻ കാർഡ്. ഇവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാകും.
രണ്ടാമത്തെ ബ്ലൂ കാർഡ്.ഇത് ഉപയോഗിച്ച് തൊഴിലാളികൾക്ക് തങ്ങളുടെ താമസസ്ഥലത്തിന്അടുത്തുള്ള മാളുകളിലും മറ്റും പ്രത്യേക
വിലക്കുറവിൽ സാധനം സ്വന്തമാക്കാൻ സാധിക്കും. ഈ മാസം 17 ദുബായി വേൾഡ് സെന്ററിലെ റാഷിദ് ഹാളിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ആയിരി ഇത് പ്രഖ്യാപിക്കുന്നത്.

Leave a Reply