ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാവിഭാഗം, പഞ്ചായത്തധികൃതർ, പോലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ പോത്തൻകോട് ചന്തയിൽ വില്പനയ്ക്കെത്തിച്ച ഉപയോഗയോഗ്യമല്ലത്ത 150 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
പരിശോധനയ്ക്കെത്തിയവരെ തടയാൻ മീൻകച്ചവടക്കാർ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പോലീസിടപെട്ട് ഉദ്യോഗസ്ഥർക്ക് സംരക്ഷണം നല്കിയതിനെത്തുടർന്നാണ് പരിശോധന തുടർന്നത്.
ഒരുമാസത്തിനിടെ രണ്ടാംതവണയാണ് പോത്തൻകോട് ചന്തയിൽനിന്നു പഴകിയമീൻ പിടികൂടുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് പരിശോധനാസംഘം വേങ്ങോട്ടും പോത്തൻകോട്ടുമു. ള്ള ചന്തകൾ പരിശോധന നടത്തിയത്.
വില്പനയ്ക്ക് വെച്ചിരുന്ന മീനുകൾ മൊബൈൽ ലാബിൽ പരിശോധിച്ചപ്പോഴാണ് ഉപയോഗക്ഷമമല്ലെന്നും ആരോഗ്യത്തിനു ഹാനികരമാകുന്ന രാസവസ്തുക്കൾ കലർന്നതാണെന്നും കണ്ടെത്തിയത്..
ചൂര, കൊഴുചാള മീനുകളിലാണ് രാസവസ്തുക്കളുടെ അതിപ്രസരം കണ്ടെത്തിയത്. മണൽവിതറി മീൻവില്പനയ്ക്ക് വെച്ചിരുന്നവർക്കെതിരേയും നടപടി സ്വീകരിച്ചു. മണൽചേർത്ത് മീൻ വിൽക്കുന്നതും തടഞ്ഞു.