ചേർത്തല : കഞ്ഞിക്കുഴിയിൽ 10.5 കിലോ കഞ്ചാവുമായി മൂന്നുപേർ എക്സൈസ് പിടിയിൽ. മാരാരിക്കുളം സ്വദേശികളായ നോബിൻ, ജ്യോതിഷ്, ബിജി എന്നിവരാണ് പിടിയിലായത്. ബെംഗ്ളുരുവിൽ നിന്ന് സ്വകാര്യ ബസിലെത്തി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിൽക്കുമ്പോഴാണ് പിടിയിലായത്. എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തെ തുടർന്ന് ചേർത്തല റേഞ്ച് എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.