ആലപ്പുഴ : ഒഡീഷയിൽ നിന്നു ട്രെയിൻ മാർഗം സ്ഥിരമായി ലഹരിമരുന്ന് കടത്തിയിരുന്ന യുവാവിനെ 3.1 കിലോഗ്രാം കഞ്ചാവുമായി മാരാരിക്കുളം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു. ആലിശേരി ചിറയിൽ വീട്ടിൽ സക്കീർ ഹുസൈനെയാണ്(26) രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി പത്തരയോടെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്.
പിടികൂടിയ കഞ്ചാവിനു വിപണിയിൽ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ടെന്നാണു കണക്കാക്കുന്നത്. ഒട്ടേറെ കഞ്ചാവ് കേസുകളിൽ പ്രതിയാണ്. ഒഡീഷയിലെ സാമ്പൽപൂർ എന്ന സ്ഥലത്തു നിന്നാണ് കഞ്ചാവും മറ്റും വാങ്ങി ആലപ്പുഴയിൽ എത്തിക്കുന്നത്.
ഈ ട്രെയിനിൽ സ്ഥിരമായി ലഹരിമരുന്ന് കടത്ത് നടക്കുന്നതിനാൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ പരിശോധന ഉണ്ടാകാറുണ്ട്. ഇതിനാൽ സക്കീർ ഹുസൈൻ സ്ഥിരമായി തുറവൂർ , മാരാരിക്കുളം തുടങ്ങിയ തിരക്കു കുറഞ്ഞ സ്റ്റേഷനുകളിലാണ് ഇറങ്ങാറുള്ളത്.