Spread the love
എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ്: കർശന പരിശോധന തുടരുന്നു

ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് എക്‌സൈസ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 358 എൻ ഡി പി എസ് കേസുകളും, 1509 അബ്കാരി കേസുകളും കണ്ടെത്തി. കേരളത്തിലെ അതിർത്തി പ്രദേശങ്ങൾ വഴിയുള്ള മയക്കുമരുന്നുകളുടെ കടത്ത് തടയുന്നതിനായി ചെക്ക്പോസ്റ്റുകൾ വഴിയുള്ള പ്രവർത്തനങ്ങൾക്ക് പുറമേ അയൽ സംസ്ഥാനങ്ങളിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് കംബൈൻഡ് റെയ്ഡുകളും സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വാഹന പരിശോധനയ്ക്ക് വേണ്ടി ബോർഡർ പട്രോളിങ് ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി എല്ലാ ജില്ലകളിലും എക്‌സൈസ് ഹെഡ് ക്വാർട്ടേഴ്സിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഓരോ ജില്ലയേയും ചുരുങ്ങിയത് മൂന്ന് മേഖലകളായി തിരിച്ച് 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്ന സ്‌ട്രൈക്കിങ് ഫോഴ്‌സുകൾ എക്സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. എക്സൈസ് ചെക്ക് പോസ്റ്റുകളിലെ വാഹന പരിശോധന കർശനമാക്കി. ലഹരി സംബന്ധിച്ചുള്ള ഏതു വിവരവും 9447178000, 9061178000 എന്നീ കൺട്രോൾ റൂം നമ്പറുകളിൽ അറിയിക്കാം.

Leave a Reply