
മലപ്പുറം: 75-ാം സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന് ഫുട്ബോളിന്‍റെ ഹൃദയഭൂമിയായ മലപ്പുറത്ത് ആവേശത്തുടക്കം. ടൂര്‍ണമെന്‍റിലെ ആദ്യം ജയം വെസ്റ്റ് ബംഗാള്‍ പേരിലാക്കി. കോട്ടപ്പടി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കരുത്തരായ പഞ്ചാബിനെ ബംഗാള്‍ തോല്‍പ്പിക്കുകയായിരുന്നു. 61-ാം മിനുട്ടില്‍ ശുഭാം ബൗമിക്കിന്‍റെ വകയായിരുന്നു വിജയഗോള്‍. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് കളി തുടങ്ങുക.