Spread the love

വിവാഹ ധനസഹായ പദ്ധതി പ്രകാരം പട്ടികജാതി കുടുംബത്തിലെ രണ്ട് പേർക്കെ ധനസഹായത്തിന് അർഹതയുള്ളു എന്ന മാനദണ്ഡത്തിൽ ഇളവ്

പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന വിവാഹ ധനസഹായ പദ്ധതി പ്രകാരം നിർധനരായ പട്ടികജാതി കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ധനസഹായത്തിന് അർഹതയുണ്ട്. ഒരു കുടുംബത്തിലെ പരമാവധി രണ്ട് പേർക്ക് മാത്രമേ ഈ പദ്ധതി പ്രകാരം ധനസഹായത്തിന് അർഹതയുള്ളു എന്ന മാനദണ്ഡത്തിൽ ഇളവ് അനുവദിച്ചു.പട്ടികജാതി ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് പട്ടികജാതി വികസന വകുപ്പിന്റെ ലക്ഷ്യം എന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാകേണ്ടതുണ്ട് എന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. രണ്ടിലധികം പെൺമക്കളുള്ള കുടുംബങ്ങളിലെ മാതാപിതാക്കൾക്ക് ഈ തീരുമാനം വളരെയധികം ആശ്വാസകരമാകുമെന്നും അദ്ദേഹം.

Leave a Reply