Spread the love

ഇന്ന് ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത്. അതേസമയം വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി.

Exemptions may come after 14 in case of reduced test positivity.

തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീൽഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീൽഡ് വാക്സിനുമാണ് ലഭിച്ചത്.

നേരത്തെ കെ.എം.എസ്.സി.എൽ. മുഖേന ഓർഡർ നൽകിയ സംസ്ഥാനത്തിന്റെ വാക്സിൻ ഇന്നലെയാണ് എറണാകുളത്ത് എത്തിയത്. ഇത് വിവിധ ജില്ലകളിലായി വിതരണം ചെയ്തു വരുന്നു. കേന്ദ്രം അനുവദിച്ച വാക്സിൻ രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിനാകെ 1,10,52,440 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 9,35,530 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 10,73,110 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്.

90,34,680 ഡോസ് കോവിഷീൽഡ് വാക്സിനും 9,44,650 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 99,79,330 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply