Spread the love
പ്രവാസി സാന്ത്വന പദ്ധതി; ഇതുവരെ നല്‍കിയത് 10.58 കോടി രൂപ, സഹായധനത്തിനായി ഇനിയും അപേക്ഷിക്കാം

തിരുവനന്തപുരം: വിദേശത്തു നിന്നും മടങ്ങിയെത്തിയ പ്രവാസികള്‍ക്കായുള്ള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി പ്രകാരം ഈ വര്‍ഷം ഇതുവരെ 10.58 കോടി രൂപ സഹായധനം വിതരണം ചെയ്തതായി റിപ്പോര്‍ട്ട്.

1600-ഓളം ഗുണഭോക്താക്കള്‍ക്കാണ് പദ്ധതി പ്രകാരം സഹായധനം നല്‍കിയത്. തിരുവനന്തപുരം- 242, കൊല്ലം- 262, പത്തനംതിട്ട- 76, ആലപ്പുഴ- 129, കോട്ടയം- 35, ഇടുക്കി- രണ്ട്, എറണാകുളം- 40, തൃശ്ശൂര്‍- 308, പാലക്കാട്- 120, വയനാട്- മൂന്ന്, കോഴിക്കോട്- 103, കണ്ണൂര്‍- 84, മലപ്പുറം- 243, കാസര്‍കോട്- 44 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ ഗുണഭോക്താക്കളുടെ എണ്ണം
www.norkaroots.org എന്ന നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അര്‍ഹരായവര്‍ക്ക് ഇനിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാത്ത പ്രവാസി മലയാളികളുടെ അടുത്ത കുടുംബാംഗങ്ങളുടെ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് ഒരു ലക്ഷം രൂപ, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ, പ്രവാസിക്ക്/കുടുംബാംഗങ്ങള്‍ക്ക് ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം ലഭ്യമാകുക. വിശദാംശങ്ങള്‍ക്ക് 1800-425-3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

Leave a Reply