
മസ്കറ്റ്: ഒമാനിൽ പ്രവാസികളുടെ റസിഡന്റ് കാര്‍ഡിന്റെ കാലാവധി ഇനി മൂന്ന് വര്‍ഷം വരെ. പ്രവാസികളുടെ റസിഡന്റ് കാര്‍ഡ്, സിവില്‍ ഐഡി എന്നിവയുടെ കാലാവധിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സിവില്‍ സ്റ്റാറ്റസ് നിയമത്തിലെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയതായി പൊലീസ് ആന്റ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്‌സിന്‍ അല്‍ ഷര്‍ഖിയാണ് അറിയിച്ചത്. സ്വദേശികളുടെ സിവില്‍ ഐഡിക്ക് അഞ്ച് വര്‍ഷം വരെയായിരിക്കും കാലാവധി. കാലാവധി അവസാനിക്കുന്നതിന് 30 ദിവസത്തിനകം റെസിഡന്‍സ് കാര്‍ഡ് പുതുക്കണം. റസിഡന്റ് കാര്‍ഡുകള്‍ക്ക് മൂന്ന് വര്‍ഷം വരെ കാലാവധിയുണ്ട്. 0 വയസിന് മുകളിലുള്ള പ്രവാസികള്‍ രാജ്യത്ത് പ്രവേശിച്ച് 30 ദിവസത്തിനകം റെസിഡന്‍സ് കാര്‍ഡ് നല്‍കും. കാര്‍ഡ് ലഭിക്കുന്നതിന് ബന്ധപ്പെട്ട വ്യക്തി നേരിട്ട് ഹാജരാവണം. എന്നാല്‍ ഇതില്‍ ഇളവുകള്‍ ആവശ്യമെങ്കില്‍ അനുവദിക്കും. ഒറിജിനല്‍ പാസ്‌പോര്‍ട്ടും ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള നോട്ടിഫിക്കേഷനുമാണ് ഹാജരാക്കേണ്ടത്.