Spread the love

ദുബൈ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ജൂലൈ 21 വരെ വിലക്ക് ഏർപ്പെടുത്തിയ എമിറേറ്റ്സിൻ്റെ തീരുമാനം പ്രവാസികളെ കൂടുതൽ നിരാശരാക്കുന്നു.

ഈ മാസം 15 മുതൽ ഇന്ത്യയിൽ നിന്ന് പല വിമാനങ്ങളും ദുബൈയിലേക്ക് ബുക്കിംഗ് സ്വീകരിക്കൽ തുടങ്ങിയിട്ടുണ്ടെന്ന വാർത്ത വന്നതിനു പിറകേയാണു 21 ആം തീയതി വരെ വിമാന സർവീസുകൾക്ക് വിലക്കേർപ്പ്ടുത്തിയ തീരുമാനം എമിറേറ്റ്സ് പ്രഖ്യാപിച്ചത്.

എമിറേറ്റ്സിൻ്റെ തീരുമാനം നാട്ടിൽ കുടുങ്ങിയ സാധാരണക്കാരായ യു എ ഇ പ്രവാസികൾക്ക് വലിയ ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും ഗോൾഡൻ വിസക്കാർക്കും മറ്റും മാത്രമേ നെരിട്ട് യു എ ഇയിലേക്ക് പോകാൻ സധിക്കുകയുള്ളൂ. സാധാരണക്കാർക്ക് യു എ ഇ വിലക്ക് ബാധകമല്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് മാത്രമേ യു എ ഇയിലേക്ക് പ്രവേശിക്കാനാകൂ എന്നത് ഏറെ ചിലവേറിയ കാര്യമാണ്.

യു എ ഇ പ്രവാസികൾക്കൊപ്പം സൗദി പ്രവാസികളും യു എ ഇ തുറക്കുന്നത് ആകാംക്ഷയോടെ പ്രതീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യ യു എ ഇ സർവീസ് പുരരാരംഭിക്കുകയും സൗദിയിലേക്ക് യു എ ഇയിൽ നിന്ന് വിമാന സർവീസുകൾക്ക് അനുമതി ലഭിക്കുകയുമാണെങ്കിൽ അത് നിലവിലെ സൗദി പ്രവാസികളൂടെ യാത്രാ ചിലവ് പകുതിയായി കുറക്കാൻ സഹായകരമാകും.

ഇന്ത്യക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കും എമിറേറ്റ്സ് വിലക്ക് ബാധകമാകും.

Leave a Reply