മസ്കത്ത് :വിദ്വേഷ പ്രചരണം ലക്ഷ്യമിട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ വീണു പോകരുതെന്ന് പ്രവാസികൾക്ക് ഒമാൻ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്.

ഒമാനിലെ സ്ഥിരതാമസക്കാരായ ഇന്ത്യൻ പ്രവാസികൾ രാജ്യത്തെ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കുന്നവരും, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ആഴപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവരും ആണെന്ന് എംബസി വ്യക്തമാക്കി.
ഒമാനിലെ ഇന്ത്യൻ സമൂഹത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ യാതൊരു സ്ഥിരീകരണവും ഇല്ലാത്ത നിരവധി പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടു എന്നും, ഇത്തരം വ്യാജ പോസ്റ്റുകളിൽ വീണുപോകരുത് എന്നും എംബസി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യാജ പോസ്റ്റുകൾ അവഗണിച്ച്, കോവിഡിനെതിരെ ഉള്ള പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഐക്യത്തോടെ മുന്നേറണമെന്നും എംബസി അഭ്യർത്ഥിച്ചു.