Spread the love

കേരളത്തിലും സ്വന്തം ദേശം ആയ തമിഴ്നാട്ടിലും ഒരുപോലെ ആരാധകരുള്ള നടനാണ് ദളപതി വിജയ്. സിനിമാഭിനയം നിർത്തി പൂർണ്ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്ന താരത്തിന്റെ അവസാന ചിത്രമായ ജനനായകന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകരും സിനിമ പ്രേമികളും. മലയാളത്തിലെ ഇപ്പോഴത്തെ ട്രെൻഡിംഗ് നായിക മമിതാ ബൈജു ചിത്രത്തിൽ താരത്തിന് ഒപ്പം അഭിനയിക്കുന്നെന്ന വാർത്ത വലിയ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മമിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വലിയ വരവേൽപ്പാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മമിത.

മമിതയുടെ വാക്കുകൾ

കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്. ഒരു നല്ല കേൾവിക്കാരൻ ആണ് വിജയ് സാർ. ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹം അതെല്ലാം മൂളികൊണ്ട് കേട്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞായിരിക്കും എനിക്ക് ബോധം വരുന്നത് ഇങ്ങനെ ഒന്നും പറയാൻ പാടില്ലല്ലോ എന്നോർത്ത്. ഒരു സൂപ്പർ കൂൾ മനുഷ്യൻ ആണ് അദ്ദേഹം’

Leave a Reply