Spread the love
തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമാണത്തിന് മാർച്ച് എട്ടിനു തുടക്കം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം പൂവാർ പഞ്ചായത്തിലെ കടൽത്തീരത്ത് തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമ്മിക്കുന്ന പദ്ധതിക്ക് മാർച്ച് എട്ടിന് തുടക്കമാകും.
കാലാവസ്ഥാ വ്യതിയാനം മൂലം അതിരൂക്ഷ തീരശോഷണം നേരിടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.  തീരത്തെ മണൽ കടലെടുത്തു പോകുന്നത് തടഞ്ഞു നിർത്താൻ ശേഷിയുള്ളതും ഉപ്പു കാറ്റിനെ ചെറുത്തു നിൽക്കാൻ കഴിവുള്ളതുമായ കടലോര സസ്യമായ കൈച്ചെടിയാണ് ജൈവഭിത്തി നിർമ്മിക്കാനായി തെരഞ്ഞെടുത്തിരിക്കുന്നത്.

കോൺക്രീറ്റ്/ ഗ്രാനൈറ്റ് കടൽഭിത്തി സംവിധാനത്തിനുപകരം പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ബയോഫെൻസിംഗ് മാതൃക സൃഷ്ടിക്കുകയും അതുവഴി കേരള തീരത്തെ നഷ്ടപ്പെടുന്ന ബീച്ചുകൾ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം.  സംസ്ഥാന ജൈവവൈവിധ്യ ബോർഡും പൂവാർ ഗ്രാമ പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

Leave a Reply