
കാസര്‍ഗോഡ് പരപ്പയില്‍ കോളിയാര്‍ നാഷണല്‍ മെറ്റല്‍സ്കരിങ്കല്‍ ക്വാറിയില്‍ വൈകുന്നേരം നാലരയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. കത്തുണ്ടി സ്വദേശി രമേശനാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിമരുന്ന് നിറച്ചുവെച്ച കരിങ്കല്‍ക്കുഴി ഇടിമിന്നലില്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.