ബോയിലര്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത യുപിയിലെ ഹാപൂരിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ വെടിമരുന്നെന്നിന്റെ അമിത ഉപയോഗമാകാമെന്ന് സംശയം. സ്ഫോടനത്തിന്റെ ശബ്ദം 10 കിലോമീറ്റര്‍ അകലെ വരെ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ഫാക്ടറിയുടെ ഉടമ ദില്‍ഷാദാണെന്ന് തിരിച്ചറിഞ്ഞതായി ഐജി പര്‍വീണ്‍ കുമാര്‍ പറഞ്ഞു. കളിത്തോക്കുകളില്‍ ഉപയോഗിക്കുന്ന ചില വെടിയുണ്ടകളും ഫാക്ടറിയില്‍ നിര്‍മ്മിച്ചതായി പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കളിത്തോക്കുകളുടെ നിര്‍മ്മാണ പ്രക്രിയയില്‍ വെടിമരുന്നും ഉപയോഗിച്ചതാണ് ഇത്രയും വലിയ സ്‌ഫോടനത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.