Spread the love
INS രണ്‍വീറില്‍ പൊട്ടിത്തെറി; മൂന്നു നാവികര്‍ക്ക് വീരമൃത്യു

നാവികസേനാ നിലയത്തിലെ കപ്പല്‍ നിര്‍മാണ ശാലയില്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് രൺവീറിൽ പൊട്ടിത്തെറി. സ്‌ഫോടനത്തില്‍ മൂന്ന് നാവികര്‍ക്ക് വീരമൃത്യു. 11 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎന്‍എസ് രണ്‍വീര്‍. കപ്പലിലെ ജീവനക്കാര്‍ ഉടന്‍തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
.

Leave a Reply